കാറളം : വീട്ടിലെ ലൈബ്രറി നടത്തിയ സൗജന്യ കലിഗ്രാഫി ഏകദിന ക്യാമ്പ് കലാമണ്ഡലം മുകുന്ദരാജ പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ അനിയൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. എൽ.പി.,യു.പി. വിഭാഗങ്ങളിൽ നിന്നായി നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. പി.വി. പ്രവീൺ ക്ലാസ്സെടുത്തു.
സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജു കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ കൊടുത്തുകൊണ്ട് സംസാരിച്ചു. വായനക്കാരേയും എഴുത്തുകാരേയും കുട്ടികളേയും ചേർത്തുപിടിക്കുന്ന പരിപാടികളാണ് ഇപ്പോൾ വീട്ടിലെ ലൈബ്രറി നടത്തിവരുന്നത്. ഇനിയും പുതുമയാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണങ്ങൾ ഉണ്ടാകണമെന്നും,കലിഗ്രാഫി പരിപാടി വിജയകരമാക്കാൻ സഹകരിച്ച രക്ഷിതാക്കൾക്കും അധ്യാപകർക്കും വീട്ടിലെ ലൈബ്രറിയുടെ നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് റഷീദ് കാറളം സംസാരിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

