പൈതൃകം, ഗുരുവായൂർ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാനെ ആദരിച്ചു

ഇരിങ്ങാലക്കുട : ഗുരുപൂർണിമ ദിനത്തിൽ എല്ലാവർഷവും പൈതൃകം, ഗുരുവായൂർ നടത്തിവരാറുള്ള ഗുരുവന്ദനത്തിന്റെ ഭാഗമായി കഥകളി ആചാര്യനും കേന്ദ്ര സംഗീതനാടക അക്കാദമി രത്ന പുരസ്കാരം ലഭിച്ച ഡോ. സദനം കൃഷ്ണൻകുട്ടി ആശാനെ വസതിയിലെത്തി ആദരിച്ചു. പൈതൃകം ഭാരവാഹികൾ പണക്കിഴിയും പൊന്നാടയും ഉപഹാരവും നൽകിയാണ് ആശാനെ ആദരിച്ചത്.

പൈതൃകം കോ ഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, പൈതൃകം കലാക്ഷേത്ര ചെയർമാനും ഓട്ടൻതുള്ളൽ ആചാര്യനുമായ മണലൂർ ഗോപിനാഥ്, പൈതൃകം ജനറൽ കൺവീനർ ശ്രീകുമാർ പി.നായർ, പൈതൃകം സെക്രട്ടറി മധു കെ.നായർ, പിആർഒ രാജേഷ് ഗുരുവായൂർ, നിർവ്വാഹക സമിതി അംഗം കെ.ആർ. മുരളീധരൻ എന്നിവർ ചടങ്ങിന് നേതൃത്വംനൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive



You cannot copy content of this page