ഇരിങ്ങാലക്കുട : 2025 ലെ സംസ്ഥാനതല പട്ടയമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങളിലുൾപ്പെട്ട പട്ടയങ്ങളുടെ വിതരണം ജൂലൈ 15 ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ വെച്ച് നടക്കും.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എ യുമായ ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം സംസ്ഥാന റവന്യു – ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും.
യോഗത്തിൽ കേന്ദ്ര പെട്രോളിയം & ടൂറിസം വകുപ്പ് മന്ത്രിയും തൃശൂർ എം.പി യുമായ സുരേഷ് ഗോപി വിശിഷ്ടാതിഥിയായിരിക്കും. ചാലക്കുടി എം.പി ബെന്നി ബെഹനാൻ, പുതുക്കാട് എം.എൽ.എ കെ.കെ രാമചന്ദ്രൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ്. പ്രിൻസ്, മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്നതും മുകുന്ദപുരം, ചാലക്കുടി, തൃശ്ശൂർ താലൂക്കുകളുടെ പരിധിയിൽപ്പെടുന്നതുമായ 33 വില്ലേജുകളിലെ ഏകദേശം 500 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്യുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

