ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ഇൻറർസ്കൂൾ ടേബിൾ ടെന്നിസ് ടൂർണമെൻറും സമാപിച്ചു. മൂന്നു ദിവസങ്ങളിലായി ഡോൺ ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻറെ സമാപന ചടങ്ങിൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ ഇന്ത്യ സീനിയർ വൈസ് പ്രസിഡൻ്റം ടേബിൾ ടെന്നിസ് അസോസിയേഷൻ കേരള പ്രസിഡൻറുമായ പത്മജ എസ് മേനോൻ മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനവും ശ്രീമതി പത്മജ എസ് മേനോൻ നിർവഹിച്ചു.
ഹയർ സെക്കണ്ടറി പ്രൻസിപ്പാൾ ഫാ. ഷിനോ കളപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജിതിൻ മൈക്കിൾ, അഡ്‌മിനിസ്ട്രേറ്റർ ഫാ. ജിനോ കഴിതൊട്ടിയിൽ, സ്പിരിച്ചിൽ ആനിമേറ്റർ വർഗ്ഗീസ് ജോൺ പുത്തനങ്ങാടി. എൽ പി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് സിസ്റ്റർ ഓമന വി.പി. . ജോസഫ് ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു. പരിശീലകൻ സൗമ്യ ബാനർജി നന്ദി പറഞ്ഞു.
മത്സര വിജയികൾ: അനുശ്രീ. എസ് (അണ്ടർ 11ഗേൾസ്) .അദ്വിത് . എസ് (അണ്ടർ11ബോയ്‌സ്). എൻ.കെ. ഹർഷിത അണ്ടർ13 ഗേൾസ് ). ആദിശേഷൻ.ആർ (അണ്ടർ 13 ബോയ്‌സ് ) . ശ്രീഷാ. എസ് (അണ്ടർ 15 ഗേൾസ് ) .ദേവപ്രയാഗ് സരിഗ ശ്രീജിത്ത് (അണ്ടർ 15 ബോയ്‌സ്) .എൻ.കെ. ഹർഷിത. ശ്രിഷാ എസ് (അണ്ടർ 15 ഗേൾസ് ഡബിൾസ് ). അക്ഷത്.എസ്. എൻ.കെ. ശ്രീറാം (അണ്ടർ 15 ബോയ്‌സ് ഡബിൾസ്), റോഹൻ ജോസ്, ബ്ലെയ്‌സ് പി.അലക്സ് (മെൻസ് ഡബിൾസ്) . മരിയ റോണി. ശ്രുഷ്ടി സുരേന്ദ്രനാഥ് ഹാലിയ ( വുമൺ ഡബിൾ സ് ) .എഡ്വിനാ എഡ്വാർഡ് ( അണ്ടർ 17 ഗേൾസ് ജൂനിയർ ) .ബ്ലെയ്‌സ് പി.അലക്സ് ( അണ്ടർ 17 ബോയ്‌സ് ജൂനിയർ ). എഡ് വിനാ എഡ്വാർഡ് ( അണ്ടർ 19 ഗേൾസ് യൂത്ത് ). മുഹമ്മദ് നാഫിൽ എ ( അണ്ടർ 19 ബോയ്‌സ് യൂത്ത് ) .ടിഷ എസ്. മുണ്ടൻകുര്യൻ ( വുമൺസ് ) .ജെയ്ക്ക് ഏൻസെൽ ജോൺ ( മെൻസ് ) ഗ്ലാഡിസൺ കൊറിയ ( വെറ്ററൻ 40), രാജേഷ് രാമചന്ദ്രൻ (വെറ്ററൻ 50 ) .ലോയ്‌ഡ് പോൾ പൂവത്തിങ്ങൽ (വെറ്ററൻ 60 ).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

