ഇരിങ്ങാലക്കുട : ബസുകളുടെ അമിത വേഗതയും അതുമൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും, ബസ് ജീവനക്കാര്‍ ലഹരി വസ്തുകള്‍ ഉപയോഗിക്കുന്നുണ്ടെന്നുള്ള ജനങ്ങളുടെ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഡോ. നവനീദ് ശര്‍മ്മ ഐ.പി.എസിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ വിവിധ പോലീസ് സ്റ്റേഷന്‍ ലിമിറ്റുകളില്‍ ബസ്സ് ജീവനക്കാരെ ലഹരി പരിശോധന നടത്തി. ചാലക്കുടി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളില്‍ ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ചതിനു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വാഹനങ്ങളുടെ അമിത വേഗത കണ്ടെത്തുന്നതിനായി ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയതില്‍ നിരവധി വാഹനങ്ങളുടെ അമിത വേഗം കണ്ടെത്തി നടപടി ഈടുവെന്നു പോലീസ് പറഞ്ഞു. തുടര്‍ന്നും വരും ദിവസങ്ങളില്‍ ലഹരി ഉപയോഗത്തിനു എതിരെയും അമിത വേഗത്തിനെതിരെയു പരിശോധന ശക്തമാക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com