ഇരിങ്ങാലക്കുട : പൂജ്യശ്രീ രമണ ചരണ തീർത്ഥ സ്വാമികൾ ( നൊച്ചൂർ സ്വാമികൾ) ശ്രീ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിന് ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 08:30 ന് എത്തിച്ചേരുന്നു. തുടർന്ന് കിഴക്കെ നടപ്പുരയിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലിരുന്ന് സ്വാമികൾ ഭക്തജനങ്ങളെ അഭിസംബോധന ചെയ്ത് പ്രഭാഷണം ചെയ്യുന്നതാണ് എന്ന് സംഗമധർമ്മ സമിതി പ്രവർത്തകർ അറിയിച്ചു.
പൂർവ്വാശ്രമത്തിൽ നൊച്ചൂർ വെങ്കിട്ടരാമൻ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിൻ്റെ ഭഗവത് ഗീതാ യജ്ഞം അനേകം തവണ ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. സന്യാസം സ്വീകരിച്ചതിനു ശേഷം ആദ്യമായാണ് സ്വാമികൾ ഇരിങ്ങാലക്കുട വരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive