കരൂപ്പടന്ന : വാഗസ് ക്ലബ് ഒരുക്കുന്ന അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 4 മുതൽ 19 വരെ രാത്രി 7 മണിക്ക് കരൂപ്പടന്ന ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. ക്ലബ് നടത്തി വരുന്ന 1000 സൗജന്യ ഡയാലിസിസ് കിറ്റ് നൽകുന്ന പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിനായി നടത്തുന്ന ടൂർണമെന്റിൽ അഖിലേന്ത്യ ഫുട്ബോളിലെ പ്രമുഖ രജിസ്റ്റർ ടീമുകൾ പങ്കെടുക്കും.
ഗാലറി നിർമ്മാണോൽഘാടനം സംഘാടക സമിതി രക്ഷാധികാരിയും മസ്കറ്റ് ഗൾഫ് ഗ്ലോബൽ സ്റ്റാർ എം.ഡി.യുമായ കുട്ടൻ അപ്പാട്ട് നിർവ്വഹിച്ചു .സംഘാടക സമിതി ചെയർമാൻ അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് വി. ഐ. അഷ്‌റഫ്, സെക്രട്ടറി കെ. എം. ഷമീർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ മനോജ് അന്നിക്കര ചീഫ് കോ ഓർഡിനേറ്റർ ഫഹദ് പുളിക്കൻ,കൺവീനർ നൂറുദ്ധീൻ, ഗാലറി ഇൻചാർജ് സലിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive