ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂളിലെ വായന മാസാചരണം ബി.പി.സി കെ.ആർ സത്യപാലൻ മാസ്റ്റർ നിർച്ചഹിച്ചു.തുടർന്ന് വായനയ്ക്ക് വളർച്ചയോ തളർച്ചയോ എന്ന വിഷയത്തിൽ നടന്ന സംവാദം ഏറെ ശ്രദ്ധേയമായി. ഇലക്ട്രോണിക് മീഡിയ വഴിയുള്ള വായനയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടന്നു.
അർച്ചന , ശ്രുതി, വിദ്യ ,തുഷാര, അംഗന , വിൻസി , മീന, നീതു, സുജിത, സുദർശനൻ, നിത്യ, ഹിനിഷ, വിനിത , ലക്ഷ്മി തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. പി.ടി.എ വൈസ് പ്രസിഡണ്ട് വി.എസ് സുധീഷ് മോഡറേറ്റർ ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് അംഗന അർജുനൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ എച്ച് എം പി.ബി അസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനിത എസ് ആർ നന്ദിയും പറഞ്ഞു. തുടർന്ന് വരുന്ന ദിവസങ്ങളിലും വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive