ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരളം ബി ആർ സി ഇരിങ്ങാലക്കുടയിലെ ഓട്ടിസം പാർക്കിലേക്കുള്ള റോട്ടറി ക്ലബ്ബിന്റെ ഉപകരണ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. ഓട്ടിസം ബാധിതരായ കുട്ടികൾക്കായി ലോക്ക് ചെയർ, ടാബുകൾ , പന്തുകൾ എന്നിവയാണ് വിതരണം ചെയ്തത്.
റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണ്ണർ വിജയകുമാർ ടി ആർ ഉപകരണങ്ങൾ കൈമാറി.റോട്ടറി ക്ലബ് പ്രസിഡന്റ് അബ്ദുൽ ഹക്കീം അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബിൻ സിസി, ഡിപിഒ എസ് എസ് കെ തൃശ്ശൂർ ബ്രിജി സാജൻ, DIET ഫാക്കൽറ്റി സനോജ് എം ആർ ആശംസകൾ അറിയിച്ചു.
റോട്ടറി ക്ലബ് സെക്രട്ടറി പ്രവീൺ, പ്രൊഫ എം എ ജോൺ, പ്രൊജക്റ്റ് ചെയർമാൻ പ്രേമചന്ദ്രൻ, റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബിപിസി കെ ആർ സത്യപാലൻ സ്വാഗതവും ഓട്ടിസം പാർക്ക് സ്പെഷ്യൽ എഡ്യൂക്കേറ്റർ ആതിര രവീന്ദ്രൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com