തിരുവോണദിവസം കൂടൽമാണിക്യം ക്ഷേത്രത്തിൽ ‘ഉത്സവതിരക്ക് ‘

ഇരിങ്ങാലക്കുട : തിരുവോണദിവസം കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവകാലങ്ങളെ ഓർമ്മപെടുത്തുന്ന രീതിയിലുള്ള തിരക്ക് അനുഭവപെട്ടു. രാവിലെ മുതൽ ഉച്ചക്ക് 12 മണിവരെ ക്ഷേത്രത്തിനകത്തും അതുപോലെ കിഴക്കേനടക്കു മുന്നിൽ ദേവസ്വം ഒരുക്കിയ കൂടൽമാണിക്യ സ്വാമിയുടെയും ദശാവതാരങ്ങളുടെയും വർണ്ണാഭമായ മെഗാ പൂക്കളങ്ങൾ കാണാനും വലിയതോതിലാണ് ജനങ്ങൾ ഒഴുകിയെത്തിയത് .

പൂക്കളങ്ങളോടൊപ്പം സെൽഫിയും റീലുകൾക്കും വേണ്ടി പോസ് ചെയ്യാനുള്ള തിരക്കും അനുഭവപെട്ടു. തെളിഞ്ഞ കാലാവസ്ഥയും അനുഗ്രഹമായി. കൊട്ടിക്കല്ലാൽ പാർക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളെകൊണ്ട് നിറഞ്ഞു. തിരുവോണദിവസത്തെ അന്നദാനത്തിനും തിരക്കുണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page