ഇരിങ്ങാലക്കുട : സച്ചിദാനന്ദം കാവ്യോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു ടീച്ചറുടെ അദ്ധ്യക്ഷതയിൽ യോഗം സംഘടിപ്പിക്കുന്നു.
മലയാളത്തിൻ്റെ വിശ്വകവിയാണ് കെ.സച്ചിദാനന്ദൻ. സാഹിത്യലോകം ഗൗരവത്തോടെ വായിക്കുന്ന ഇന്ത്യൻ കവിയാണ് അദ്ദേഹം. അര നൂറ്റാണ്ടിലേറെ മലയാള കവിതയെ, സാഹിത്യത്തെ, സംസ്കാരത്തെ മുന്നിൽ നിന്ന് നയിക്കുന്ന മഹാപ്രതിഭയാണ് അദ്ദേഹം. ലോകസാഹിത്യത്തെ മലയാളത്തിനും മലയാളത്തെ ഇതര ഭാഷകൾക്കും പരിചയപ്പെടുത്തിയ പരിഭാഷകൻ, ദേശീയ സാഹിത്യ അക്കാദമിയുടെ സെക്രട്ടറി / എഡിറ്റർ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, അനേകം സമാന്തര പ്രസിദ്ധീകരണങ്ങളുടേയും എഴുത്തുകാരുടേയും മാർഗ്ഗദർശി, രണ്ടു ദശകം ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം നിസ്തുലമായ സേവനമാണ് നല്കിയത്. സച്ചിദായുടെ കൃതികളെ സമ്പൂർണ്ണമായി പഠിക്കുക എന്ന ലക്ഷ്യത്തിൽ സച്ചിദാനന്ദം എന്ന പരിപാടി കാവ്യശിഖയുടെ മുൻകയ്യിൽ നടന്നുവരുന്നുണ്ട്.
സച്ചിദാനന്ദം കാവ്യോത്സവം എന്ന ശീർഷകത്തിൽ ‘സച്ചിദാനന്ദനോടൊപ്പം ഒരു പകൽ’ സർഗ്ഗ സംവാദം സച്ചി മാഷ്ടെ വായനക്കാരുടേയും സഹയാത്രികരുടേയും ശിഷ്യരുടേയും കാവ്യാസ്വാദകരുടേയും സാംസ്കാരിക സംഘടനകളുടേയും ക്രൈസ്റ്റ് കോളേജിൻ്റെയും മുൻകയ്യിൽ സെപ്തമ്പർ 8 ന് സച്ചിദാ 22 വർഷം ജീവിച്ച ക്രൈസ്റ്റ് കോളേജിൽ നടക്കുകയാണ്.
പുസ്തക പ്രദർശനം, കവി സംഗമം, സച്ചിദാനന്ദൻ കവിതാപOനങ്ങൾ എന്നിവയും സച്ചിദാനന്ദം കാവ്യോത്സവത്തിനൊപ്പം നടക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com