സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ ജനനതിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. വിബിന്‍ വേരന്‍പിലാവ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.



ഇന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. ആറിന് വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് വെള്ളാനി സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. ബിനീഷ് കോട്ടയ്ക്കല്‍ മുഖ്യകാര്‍മിത്വം വഹിക്കും. തുടര്‍ന്ന് വൈദ്യുതി ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും. ഏഴിന് വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി രൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍ എന്നിവക്ക് പോട്ട ലിറ്റില്‍ ഫഌര്‍ ചര്‍ച്ച് അസി. വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മിത്വം വഹിക്കും.



തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് മുനിപ്പാറ സെന്റ് ജൂഡ് ചര്‍ച്ച് വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മിത്വം വഹിക്കും. വടക്കുംകര സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി റവ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വാദം നല്‍കും. തുടര്‍ന്ന് ഗ്രോട്ടോയില്‍ സമാപനം, വര്‍ണമഴ, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.



തിരുനാളിന്റെ വിജയത്തിനായി വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page