ഇരിങ്ങാലക്കുട : വനമഹോത്സവത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. കൂട്ടായ്മകൾ ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ സംയുക്താഭിമുഖ്യത്തിൽ ചാലക്കുടി ഡിവിഷനിലെ 12 സങ്കേതങ്ങളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ശാസ്താംപൂവ്വം ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ശാസ്താംപൂവ്വം റേഞ്ച് ഓഫീസർ ശരത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഹാരിഷ് പോൾ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെൻ്റ്. ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബ് സോൺ ചെയർമാൻ ജോൺ നിതിൻ തോമസ്, സെക്രട്ടറി ഡയസ് കെ.ജെ, ട്രഷറർ ടിനോ ജോസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനൂപ് എന്നിവർ സംസാരിച്ചു. കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഉർസുല എൻ, മഞ്ജു ഡി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive