കല്ലേറ്റുംകര : സെപ്റ്റംബർ 9 മുതൽ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ച തൂത്തുക്കുടി – പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വിവിധ സംഘടനകൾ സ്വീകരണം നൽകി. ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് വരുന്നതോടുകൂടി എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ള തിരക്ക് കുറയ്ക്കാനും സാധിക്കും. പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ് അനുവദിച്ചതോടെ സമയക്രമത്തിലും മാറ്റം ഉണ്ടാകും.
പുതുക്കിയ സമയ ക്രമം അനുസരിച്ച് ട്രെയിന്‍ നമ്പര്‍ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് രാവിലെ 9:38 നു ഇരിങ്ങാലക്കുട എത്തും ഒരുമിനിട്ടാണ് സ്റ്റോപ്പ്. 10:04 ന് തൃശൂരില്‍ എത്തി 10:07 ന് പുറപ്പെടും. ഒറ്റപ്പാലം 11:23 /11:25 ന് പുറപ്പെടും. പാലക്കാട് ജങ്ഷനില്‍ 12:30 ന് എത്തിച്ചേരും.
തിരികെ ട്രെയിന്‍ നമ്പര്‍ 16792 പാലക്കാട് ജംഗ്ഷന്‍ -തൂത്തുക്കുടി പാലരുവി എക്സ്പ്രസ് വൈകിട്ട് പാലക്കാട് ജങ്ഷനില്‍ നിന്നും 4:05 നു പുറപ്പെടും. ഒറ്റപ്പാലം 4;28/ 4:30, തൃശൂർ 5:10/ 5:13 ഇരിങ്ങാലക്കുട 5:32/5:33, അങ്കമാലി 5: 54/ 5:55, ആലുവ 6:06/6:08, എറണാകുളം ടൌൺ 6;40/6:45
പുതിയതായി സ്റ്റോപ്പ് അനുവദിച്ച പാലരൂവി എക്സ്പ്രസിന് വിവിധ സംഘടനകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. എം.പി.യും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഡൽഹിയിൽ പ്രധാന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം പങ്കെടുക്കില്ലെന്നും ഇനി വേറൊരു പ്രധാന ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്ന തീനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അന്ന് നമുക്ക് ഒരുമിച്ച് സന്തോഷം പങ്കുവയ്ക്കാം എന്നുമാണ് അറിയിച്ചത്.
പാസഞ്ചേഴ്സ് അസോസിയേഷനുവേണ്ടി പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി സുഭാഷ്. പി.സി. വൈസ് പ്രസിഡന്റ് വിപിൻ പാറമേക്കാട്ടിൽ ജോഷ്വാ ജോസ്, ടോണി റാഫേൽ, ബിജു പനങ്കൂടൻ, ഹരിപ്രസാദ്, സ്റ്റാൻലി ലാൽ തുടങ്ങിയവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. സ്റ്റേഷൻ മാസ്റ്റർ രാജേഷ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ബി.ജെ.പി തൃശ്ശൂർ സൗത്ത് ജില്ലാ സെക്രട്ടറി വിപിൻ പാറമേക്കാട്ട്, സൗത്ത് ജില്ലാ സെക്രട്ടറി തന്നെ അജീഷ് പൈക്കാട്ട്, ആളൂർ മണ്ഡലം ജന സെക്രട്ടറി ജിതേഷ് മോഹൻ, രമേശ് അയ്യർ, ഭാരതിയ ജനത പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട്മാർ സരീഷ്, അജീഷ്, ഉണ്ണികൃഷ്ണൻ, സുരേഷ്, പൊതുപ്രവർത്തകരായ രാജേഷ് എ വി, പ്രദീഷ് തൂയത്ത്, സന്ദീപ് കൈതയിൽ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
റെയിൽവേ സ്റ്റേഷൻ വികസനസമിതി വർക്കിങ് പ്രസിഡന്റ് കെ എഫ് ജോസ്, വൈസ് പ്രസിഡന്റ് സോമൻ ശാരദാലയം എന്നിവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. വികസന സമിതി പ്രവർത്തകർ പ്ലാറ്റഫോമിൽ പലരുവിക്കു അഭിവാദ്യങ്ങൾ അർപ്പിച്ചു പ്രകടനം നടത്തി. കെ. കെ ബാബു, ആന്റോ പുന്നേലി, പോൾസൺ പുന്നേലി, ഡേവിസ് ഇടപ്പിള്ളി, ബിജു കൊടിയൻ, ജോസ് കുഴിവെലീ, ഡേവിസ് കണ്ണംകുന്നി, പി. എം സത്താർ, കുമാരൻ കൊട്ടാരത്തിൽ, ബാബു റാഫൽ, ജോർജ് പുളിയാനി, ജോയ് പുളിയാനി, ജോയ് മാളിയാക്കൽ, കെ. പി വിൻസെന്റ്, ജോസ് പി. ൽ, ഐ കെ ചന്ദ്രൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. വികസനസമിതി ആവശ്യങ്ങൾ നടപ്പാക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് വികസന സമിതി നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

