ഇരിങ്ങാലക്കുട : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശോചനീയാവസ്ഥയിലുള്ള ഉണ്ണായി വാരിയർ സ്മമാരക കലാനിലയം ഓഡിറ്റോറിയം പുനർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് വകയിരുത്തിയ തുകയുടെ ആദ്യഗഡു ലഭിച്ചതായി കലാനിലയം സെക്രട്ടറി അഡ്വ സതീഷ് വിമലാം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തുക ലഭ്യമായത്.
60 വർഷത്തിലേറെ പഴക്കമുള്ള കലാനിലയം ഓഡിറ്റോറിയം പുനർനിർമ്മിക്കുന്നതിന് 3 കോടി 7 ലക്ഷത്തി അറുപത്തിഏഴായിരം രൂപ ചിലവ് വരുന്ന പദ്ധതിയാണ് 15-7-2024 ൽ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നത്. പലവിധ തടസ്സങ്ങൾക്കു നിരന്തര സമ്മർദ്ദങ്ങൾ ചെലുത്തിയതു കൊണ്ടു മാത്രമാണ് ഇപ്പോൾ ഈ തുക അനുവദിപ്പിക്കാനായത് എന്നും ഭരണസമിതി പറയുന്നു.
അനുവദിച്ച ആദ്യ ഗഡു ചിലവാക്കാൻ നമുക്ക് മുന്നിലുള്ളത് പരിമിതമായ സമയം മാത്രമാണ്. സാങ്കേതികമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മാർച്ച് 31 ന് മുൻപ് ടെൻഡർ നൽകുവാൻ സാധിച്ചില്ലെങ്കിൽ അനുവദിച്ച തുക ലാപ്സാകുന്ന സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഇത് മറികടക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും സെക്രട്ടറി വിശദമാക്കി.
കലാനിലയ ഓഡിറ്റോറിയ നവീകരണം സാധ്യമാവുന്നതോടെ കൂടുതൽ അവതരണങ്ങൾക്ക് സാധ്യത ഏറുകയും അതുവഴി കൾച്ചറൽ ടൂറിസത്തിന്‍റെ ഭാഗമാകാൻ കലാനിലയത്തിന് കഴിയുമെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു.
കളരിയും ഓഫീസ് കെട്ടിടവും കൂടി ഉൾപ്പെടുത്തിയാണ് ഓഡിറ്റോറിയ നവീകരണം രൂപകല്പന ചെയ്തിട്ടുള്ളത്. കളരി നവീകരണം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ഒരു മുതൽക്കൂട്ട് ആവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആറന്മുള വാസ്തുവിദ്യ ഗുരുകുലം ആണ് പ്ലാൻ തയ്യാറാക്കിയത്.
സാംസ്കാരിക നഗരമായ ഇരിങ്ങാലക്കുടയുടെ തിലകകുറിയായ ഉണ്ണായി വാരിയർ സ്മമാരക കലാനിലയം വളരെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് നടുവിലാണ് നിലനിൽക്കുന്നത്. നിരവധി വിഷയങ്ങളിൽ ഇനിയും അനുകൂല തീരുമാനം കലാനിലയം ഭരണസമിതി പ്രതീക്ഷിക്കുന്നു.
ജീവനക്കാരുടെ 11 മാസത്തെ ശമ്പള കുടിശ്ശിക കൊടുത്തു തീർക്കാനുള്ള അധിക ഗ്രാൻ്റ് തുക അനുവദിക്കുക, വിദ്യാർത്ഥിസ്റ്റൈപ്പന്റ്റ്. ജീവനക്കാരുടെ ശമ്പളം, മറ്റു അലവൻസുകൾ, കലാനിലയത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവക്ക് ഒരു വർഷത്തേക്കാവശ്യമായ തുക ഗ്രാൻ്റിൽ ഉൾപ്പെടുത്തി വർദ്ധിപ്പിക്കുക, കലാനിലയം ജീവനക്കാരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയവയൊക്കെ നിരന്തരമായ ഇടപെടലുകൾക്ക് കലാനിലയത്തിന്റെ ആവശ്യങ്ങളാണ് എന്ന് കലാനിലയം പ്രസിഡന്റ് എം ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒൻപതാം ശമ്പളപരിഷ്കരണ പ്രകാരമുള്ള ശമ്പളമാണ് കലാനിലയത്തിൽ നൽകി വരുന്നത്. സർക്കാർ ജീവനക്കാർക്ക് ലഭിച്ചു കഴിഞ്ഞ 10ഉം 11 ന്നും ശമ്പളപരിഷ്കരണങ്ങൾ കലാനിലയത്തിൽ സർക്കാർ വരെയും ഇതു നടപ്പാക്കിയിട്ടില്ല. ഇപ്പോൾ 12-ാ ം ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയമിച്ചതിനാൽ സ്ഥാപനത്തിലെ ജീവനക്കാർ 12-ാം ശമ്പളപരിഷ്‌കരണം അനുസരിച്ചുള്ള ശമ്പളത്തിനും അർഹരാണ് എന്നും കലാനിലയം സെക്രട്ടറി വ്യക്തമാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

