ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 33-ാമത് വാർഷികാഘോഷവും, നവരാത്രി സംഗീതോത്സവവും ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൽ ആരംഭിച്ചു . ഒക്ടോബർ 17 മുതൽ 20 വരെ ആഘോഷപരിപാടികൾ നീണ്ടുനിൽക്കും, വാർഷിക സമ്മേളനം അഷ്ടവൈദ്യൻ ഇ ടി ദിവാകരൻ മൂസ്സ് ഉദ്‌ഘാടനം നിർവഹിച്ചു.
നാദോപാസന പ്രസിഡണ്ട് സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം ഡോ മുരളി ഹരിതം മുഖ്യാതിഥിയായിരുന്നു. നാദോപാസന സെക്രട്ടറി പി നന്ദകുമാർ ആമുഖപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി, കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാദോപാസന എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ പി കെ സ്വാഗതവും, ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ഡോ പ്രശാന്ത് വി കൈമളും ആർ എസ് രാജലക്ഷ്മിയും കർണാടക ഹിന്ദുസ്ഥാനി ജുഗൽബന്ദി അവതരിപ്പിച്ചു. ഒക്ടോബർ 18-ാം തീയതി വൈകീട്ട് 5 മണിക്ക് രജനീഷ് വാസുദേവൻ്റെ സംഗീതാർച്ചന. തുടർന്ന് 6 മണിക്ക് വയലിൻ, പുല്ലാങ്കുഴൽ, മൂന്ന് മൃദംഗം എന്നിവ ഉൾക്കൊള്ളുന്ന “നാദലയ സംഗമം” അരങ്ങേറും. 19-ാം തീയതി വൈകീട്ട് 5 മണിക്ക് ആലാപ് വിനോദൻ്റെ സംഗീതാർച്ചനയും, 6 മണിക്ക് ഡോ ശ്രീദേവ് രാജഗോപാലൻ്റെ സംഗീത കച്ചേരിയും നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com