ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസിന്റെ നേതൃത്വത്തില്‍ നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല സഹവാസ ക്യാമ്പ് കൽപറമ്പ് ബി.വി.എം സ്കൂളിൽ സമാപിച്ചു. സമാപന ദിനത്തിനോടുനുബന്ധിച്ച് നടന്ന പാസ്സിംങ് ഔട്ട് പരേഡിന്റെ സലൂട്ട് ജില്ല പോലീസ് മേധാവി ഡോ.നവനീത് ശര്‍മ്മ ഐ.പി.എസ് സ്വീകരിച്ചു.
അഡീഷണൽ എസ് പി പ്രദീപ് എൻ വെയിൽസ്, ഡി.എസ്.ആര്‍.ബി ഡി.വൈ.എസ്.പി എസ്.വൈ.സുരേഷ്, സ്കൂൾ പ്രധാന അധ്യാപിക ജെൻസി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 5 ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ പരിസ്ഥിതി സംരക്ഷണം, സൈബർ സേഫ്റ്റി, സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ അഡിക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു. കളരി യോഗ കായിക പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നല്‍കി. 41 വിദ്യാലയങ്ങളിൽ നിന്നുള്ള നാനൂറോളം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

