ആനന്ദപുരം : ഏറെ നാളായി കുണ്ടും കഴിയുമായി കിടന്നിരുന്ന മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം റോഡ് കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി കോൺഗ്രസ്. മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ “കൈത്താങ്ങ് ” പദ്ധതിയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ divasamഅറ്റകുറ്റപ്പണികൾ നടത്തിയത്.
ഈറോഡിലൂടെയുള്ള യാത്ര ജനങ്ങൾക്കും പ്രത്യേകിച്ച് രോഗികൾക്കും ദുഷ്കരമായിരുന്നു. കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജു പറേക്കാടൻ ഉദ്ഘാടനം ചെയ്തു . വാർഡ് അംഗം കെ. വൃന്ദകുമാരി അധ്യക്ഷത വഹിച്ചു .ബ്ലോക്ക് സെക്രട്ടറി എം .എൻ . രമേശ് , പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവിയർ ആളുക്കാരൻ ,യൂത്ത് കോൺഗ്രസ് മുൻനിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത്, മണ്ഡലം പ്രസിഡണ്ട് ജസ്റ്റിൻ ജോർജ്, നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തുഷം സൈമൺ,ജോമി ജോൺ, കെ.കെ. വിശ്വനാഥൻ, ലിജോ മഞ്ഞളി, റിജോൺ ജോൺസൺ ,പോൾ പറമ്പി,ജിൻ്റോ ഇല്ലിക്കൽ, ടി. ആർ. ദിനേശ്, പ്രേമൻ കൂട്ടാല , ജോസഫ് പറപ്പൂക്കാരൻ, സതി പ്രസന്നൻ ,അനീഷ് കൊളത്താപ്പിള്ളി, സി. എസ് .അജീഷ് ,കെ .കെ .മധു, പ്രസന്നൻ വേഴേക്കാടൻ, നന്ദനൻകുറ്റിക്കാട്ട്, ബാലചന്ദ്രൻ വടക്കൂട്ട് രാധാകൃഷ്ണൻ ഞാറ്റു വെട്ടി ,എൻ. കെ. പൗലോസ് , രാമകൃഷ്ണൻ പാലയ്ക്കാട്ട് ,സിജോ ചാതേലി എന്നിവർ നേതൃത്വം നൽകി കൈത്താങ്ങ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive