എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേള ശനിയാഴ്ച കൊടിയിറങ്ങും

ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ശനിയാഴ്ച കൊടിയിറങ്ങും. സമാപന ദിവസമായ ഫെബ്രുവരി 28ന് മാസ് മൂവീസിൽ രാവിലെ 10 ന് ” ചാവുകല്യാണം ” , 12 ന് ” ശാലിനി എൻ്റെ കൂട്ടുകാരി ” എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

മാസ് മൂവീസിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മികച്ച നവാഗത സംവിധായകന് എർപ്പെടുത്തിയ മോഹൻ സ്മാരക പുരസ്കാരം ” മോഹം ” ചിത്രത്തിൻ്റെ സംവിയാധകൻ ഫാസിൽ റസാഖിന് പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാലമേനോൻ സമർപ്പിക്കും. ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ രചനാ മൽസരത്തിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

മേളയുടെ അഞ്ചാം ദിനത്തിൽ പ്രദർശിപ്പിച്ച ” അംബ്രോസിയ ” യുടെ സംവിധായിക ആദിത്യബേബിയെ തദ്ദേശ വകുപ്പ് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥനും മുൻ നഗരസഭ സെക്രട്ടറിയുമായ എം എച്ച് ഷാജിക്കും ” സത്യപ്പുല്ല് ” ഡോക്യുമെൻ്ററിയുടെ സംവിധായകൻ രാംദാസ് കടവല്ലൂരിനെ കവി അൻവർ അലിയും ആദരിച്ചു.

സംവിധായകനും ഫോട്ടോഗ്രാഫറുമായ പ്രതാപ് ജോസഫ്, ഗ്രാമിക സാംസ്കാരികവേദി പ്രസിഡണ്ട് പി കെ കിട്ടൻമാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രാജൻ നെല്ലായി, റിട്ട എഇഒ ബാലകൃഷ്ണൻ അഞ്ചത്ത്, ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറി ലൈബ്രറേറിയൻ രജന പി ആർ, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page