ഇരിങ്ങാലക്കുട : കേരളത്തിലെ ചെസ്സ് സംസ്കാരത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് ക്രൈസ്റ്റ് കോളേജ് . കോളേജിൽ നിന്നും കായിക അധ്യാപക പരിശീലനം നേടുന്ന 146 കുട്ടികൾ ചെസ്സ് കളി ശാസ്ത്രീയമായി അഭ്യസിച്ച് വരും തലമുറയെ കളി പഠിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ്.
ഇന്ത്യയിൽ തന്നെ ആദ്യമായി ക്രൈസ്റ്റ് കോളേജിൽ നിന്നും ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രിയെടുത്ത് പുറത്തുവരുന്ന കുട്ടികൾ എല്ലാവരും തന്നെ ചെസ്സ് പരിശീലനം വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.
2023 ആഗസ്റ്റ് മാസം മുതൽ 2024 ജനുവരി വരെ നീണ്ടുനിന്ന പരിശീലന കളരിക്ക് തൃശ്ശൂർ ജില്ല ചെസ്സ് അസോസിയേഷൻ സെക്രട്ടറിയും ഇന്റർനാഷണൽ ആർബിറ്ററും ആയ പീറ്റർ ജോസഫും കായിക അധ്യാപകനും ചെസ്സ് കളിക്കാരനുമായ ശ്രീ അഖിൽ തോമസും നേതൃത്വം നൽകി.
വേൾഡ് ചെസ്സ് ഫെഡറേഷൻ ഫെയർ പ്ലേ കൗൺസിലറും ഏ ഗ്രേഡ് ഇന്റർനാഷണൽ ആർബിറ്ററും ആയ ശ്രീ എം എസ് ഗോപകുമാറും ഇന്ത്യൻ യൂത്ത് ചെസ്സ് ടീം കോച്ച് ശ്രീ ടി.ജെ സുരേഷ് കുമാറും പരിശീലനം നേടിയ കുട്ടികളെ വിവിധ തലങ്ങളിൽ ഇവാലുവേറ്റ് ചെയ്തു.
ക്രൈസ്റ്റ് കോളേജ് ബി പി ഇ വിഭാഗം തലവൻ ഡോ. സോണി ജോൺ അധ്യക്ഷത വഹിച്ച സമാപനയോഗം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഫാദർ ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് ആശ്രമാധിപൻ ഫാദർ ജോയ് പീണിക്കപറമ്പിൽ മുഖ്യാതിഥിയായിരുന്നു. വിജയകരമായി ചെസ്സ് പരിശീലനം പൂർത്തിയാക്കി പുറത്തുവരുന്ന കായിക അധ്യാപകർ ചെസ്സ് പരിശീലനരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് ഫാദർ അഭിപ്രായപ്പെട്ടു.
ചെസ്സ് അസോസിയേഷൻ തൃശ്ശൂരിന്റെ മുൻ സെക്രട്ടറിയായിരുന്ന ബാലഗോപാലൻ രചിച്ച ചെസ്സ് കളിക്കാം നിങ്ങൾക്കും എന്ന പുസ്തകം വിതരണം ചെയ്തു. ഡോക്ടർ നീന തെക്കൻ സ്വാഗതവും അഖിൽ തോമസ് നന്ദിയും പറഞ്ഞു.
ഗോപകുമാർ എം എസ്, സുരേഷ് കുമാർ ടി ജെ, പാലക്കാട് ജില്ല ചെസ്സ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ ഗോവിന്ദൻകുട്ടി എം എസ്, തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് എം, ഡോക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive