ആനന്ദപുരം : 34 -ാമത് ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവ ഭക്ഷണശാല ശ്രീകൃഷണ ഹയർ സെക്കണ്ടി സ്കൂളിൽ ഉണർന്നു. 14 മുതൽ 17 വരെയുള്ള തീയതികളിലാണ് മത്സരങ്ങൾ. ഈ വർഷം 310 ഇനങ്ങളിലായി 6000 ത്തിലധികം വിദ്യാർത്ഥികൾ നാലു ദിവസങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആയിരത്തോളം വിദ്യാർത്ഥികൾ കൂടുതലായി ഈ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്.
കലവറ നിറയ്ക്കൽ ചടങ്ങിന് കലോൽസവം ജനറൽ കൺവീനർ ബി. സജീവ് വിഭവങ്ങൾ ഏറ്റുവാങ്ങി. ഭക്ഷണ കമ്മിറ്റി ചെയർമാൻ സുനിൽകുമാർ പാല് കാച്ചൽ കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എ.എൻ. വാസുദേവൻ, കൺവീനർ കെ.വി. വിദ്യ, ഉല്ലാസ് പി.ജി.,ബിന്ദു. ജി . കുട്ടി, ബ്ലോക്ക് – പഞ്ചായത്ത് ജനപ്രതിനിധികൾ,ജ്യോതിഷ്, എ.സി സുരേഷ് എം.വി. ജോൺസൻ, കൊടകര ഐക്കൺ കേട്ടേഴ്സ് ഉടമ അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു. ആർപ്പും വാ കരയോടും കൂടിയാണ് പാൽ കാച്ചൽ ചടങ്ങ് നടന്നത്.
ചൊവാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ആദ്യദിനത്തിൽ സ്റ്റേജിതര ഇനങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ് ഉദ്ഘാടന സഭയ്ക്ക് ശേഷം കൂടിയാട്ട പാഠക മത്സരങ്ങളും പ്രസംഗം പദ്യോച്ചാരണം മുതലായ ചില സ്റ്റേജിനങ്ങളും ഒന്നാം ദിവസം തന്നെ നടക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com