ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബാൾ ടൂർണമെന്റ്കളിൽ ഒന്നായ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 15 മുതൽ 19 വരെ നടത്തപ്പെടുന്നു. പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത 8 ടീമുകളും കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനൽ കളിച്ച 8 ടീമുകളും അടക്കം 16 ടീമുകളാണ് ഇക്കുറി ടൂർണമെന്റൽ പങ്കെടുക്കുക.
ഫെബ്രുവരി 15 വൈകുന്നേരം 3 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സുജ സജീവ് കുമാർ മത്സരം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജെയ്സൺ പാറേക്കാടൻ, കണ്ടംകുളത്തി, തൊഴുത്തുംപറമ്പിൽ കുടുംബങ്ങൾ എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി 14 നു ഉച്ചതിരിഞ്ഞു ക്രൈസ്റ്റ് കോളേജ് മുൻകാല താരങ്ങൾ ഒത്തുചേരുകയും പ്രദർശന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യും. 15 വൈകുന്നേരം 5 മണിക്ക് കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും ഇന്റർനാഷണൽ ഫുട്ബാൾ താരവും, കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ യൂ ഷറഫലി സമ്മാനദാനം നിർവഹിക്കും.
ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ്, സെന്റ് തോമസ് കോളേജ് തൃശൂർ , യാനപോയ യൂണിവേഴ്സിറ്റി മംഗലാപുരം, എസ് എൻ കോളേജ് കണ്ണൂർ, സെന്റ് സേവിയർസ് കോളേജ് തുമ്പ, വ്യാസ കോളേജ്, കേരള വർമ കോളേജ് തുടങ്ങിയ പ്രമുഖ കോളേജുകൾ പങ്കെടുക്കും.
ഫെബ്രുവരി 20 ന് ക്രൈസ്റ്റ് കോളേജിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ ആൾ കേരള വടംവലി മത്സരവും, 22, 23 തീയതികളിൽ ഓൾ കേരള ഹോക്കി മത്സരങ്ങളും 26, 27 തീയതികളിൽ ഓൾഡ് സ്റ്റുഡന്റസ് ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള വോളീബോൾ ടൂർണമെന്റും നടത്തപ്പെടും.