16-ാമത് ഗുരുസ്‌മരണ മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ പതിനാറമത് അമ്മന്നൂർ അനുസ്മരണവും തുടർന്ന് ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ആരംഭിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച അനുസ്മരണയോഗം കാലടിശ്രി ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.



മാർഗിസജീവ് നാരായണ ചാക്യാർ അമ്മന്നൂരിനെ അനുസ്മരിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ കൌൺസിലർ സ്മിത കൃഷ്ണകുമാർ ആശംസ പ്രസംഗം നടത്തി. ടി.വി ബാലകൃഷ്ണൻ കലാമണ്ഡലം രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ.കണ്ണൻ പരമേശ്വരൻ ഗുരു അമ്മന്നൂർ സ്മാരക പ്രഭാഷണമായി സഹകഥാപാത്രങ്ങൾ കൂടിയാട്ടത്തിലും കഥകളിയിലും എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം നടത്തി.



ഗുരുകുലം പ്രസിഡൻ്റ് നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു. യോഗത്തെ തുടർന്ന് നടന്ന അവിമാരകം കൂടിയാട്ടത്തിൽ സൂരജ് നമ്പ്യാർ കൗഞ്ചായനനായി രംഗത്ത് വന്നു. മിഴാവിൽ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ ഗുരുകുലം ശ്രുതിയും ഗുരുകുലം അക്ഷരയും ചമയത്തിൽ കലാമണ്ഡലം വൈശാഖും പങ്കെടുത്തു.



രണ്ടാം ദിവസമായ ചൊവ്വാഴ്ച ഡോ. എ. ആർ ശ്രീകൃഷ്ണൻ്റെ പ്രഭാഷണവും സുഭദ്രാധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടവും അരങ്ങേറും. കൂടിയാട്ടത്തിൽ മാർഗിസജീവ് നാരയണ ചാക്യാർ കൃഷ്ണനായും അമ്മന്നൂർ മാധവ് ചാക്യാർ ബലരാമനായും രംഗത്ത് എത്തും രൈവതക ഉദ്യാനത്തിലെത്തുന്ന രാമകൃഷ്ണന്മാർ ഉദ്യാനം കാണുന്നതും കൃഷ്ണനും സത്യഭാമയും കൂടിയുള്ള സംഭാഷണം കൃഷ്ണൻ വിചാരിക്കുന്നതുമാണ് കഥാസന്ദർഭം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page