ഇരിങ്ങാലക്കുട : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ശിശുദിനത്തിന്റെ ഭാഗമായി കുരുന്നുകൾക്ക് എൻ എസ്.എസ് വോളന്റീർസ് സമ്മാനങ്ങൾ നൽകി.
രോഗങ്ങൾ മൂലം സ്കൂളിലെ ശിശുദിനാഘോഷങ്ങളിൽ പങ്കെടുക്കാനാവാതെ ആശുപത്രിയിൽ കഴിയുന്ന കുരുന്നുകൾക്ക് കാറളം വി എച്ച്.എസ്.സിയിലെ എൻ എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച “കുസൃതി ” യിലൂടെ സ്നേഹസമ്മാനം നൽകി.. കുരുന്നുകളോടൊപ്പം പാട്ടുപാടി കൊടുത്തും, വിശേഷങ്ങൾ അന്വേഷിച്ചും ശിശുദിനത്തിന്റെ സവിശേഷതകൾ പങ്കുവെച്ചും എൻ.എസ് എസ് വൊളണ്ടിയേഴ്സ് അവരോടൊപ്പം സമയം ചിലവഴിച്ചു. വേറിട്ട രീതിയിൽ ശിശുദിനം ആഘോഷിക്കാൻ സാധിച്ചത് വ്യത്യസ്തമായ അനുഭവമായി എന്ന് വോളന്റീർ ലീഡർ ദേവനന്ദ അനുഭവം പങ്കുവെച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

