കാരുമാത്ര ഗവ: യു.പി. സ്കൂളിൽ തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച ഹ്രസ്വ ലേഖന മത്സര വിജയികൾക്ക് സ്നേഹാദരം

വെള്ളാങ്ങല്ലൂർ : കേരളപ്പിറവിയോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി വെള്ളാങ്ങല്ലൂർ ചാപ്റ്റർ സംഘടിപ്പിച്ച അധ്യാപകർക്കായി നടത്തിയ ഹ്രസ്വ ലേഖന മത്സരത്തിലെ വിജയികൾക്ക് സ്നേഹാദരം നൽകി. രണ്ടാം സമ്മാനം കരസ്ഥമാക്കിയ സീനത്ത് പ്രിയരഞ്ജിനി, പ്രത്യേക പരാമർശം നേടിയ നെദീറ എന്നിവർക്ക് കാരുമാത്ര ഗവ. യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ ഷാജി, വാർഡ് മെമ്പർ ടി.കെ. ഷറഫുദ്ദീൻ, തനിമ വെള്ളാങ്ങല്ലൂർ ചാപ്റ്റർ പ്രസിഡന്റ് അൻവർ എം.എ. സംബന്ധിച്ചു. എക്സിക്യൂട്ടിവ് അംഗം പി.എം.എ. ഖാദർ, കൺവീനർ ടി.എ. മുഹമ്മദ് റാഫി, ഷഫീർ കാരുമാത്ര സംസാരിച്ചു. പ്രധാനാധ്യാപിക സുമ.പി. സ്വാഗതവും അജീസ്. എം.എം. നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page