ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിൻ്റെ മിഷൻ മോഡ് പ്രൊജക്റ്റ് ഫോർ ഇൻ്റർലിങ്കിങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചസ് എന്ന പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെൻ്ററിൻ്റേയും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൻ്റെയും (ഓട്ടോണമസ്) സംയുക്താഭിമുഖ്യത്തിൽ നവംബർ 23 ശനിയാഴ്ച മെഗാ തൊഴിൽമേള ‘പ്രയുക്തി 2024 ‘ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജ് ആണ് വേദി.
നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് (കേരളം) സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 50 പ്രമുഖ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം ഒഴിവുകൾ ഉണ്ട്. ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കും. എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പിജി ഐടിഐ ഡിപ്ലോമ ബിടെക് തുടങ്ങിയ ബിരുദങ്ങൾ ഉള്ളവർക്ക് അവസരങ്ങൾ ഉപയോഗപ്പെടുത്താം കൂടുതൽ വിവരങ്ങൾക്ക് 9446228282 0487 2331016
മിഷൻ മോഡ് പ്രൊജക്റ്റ് ഫോർ ഇന്റർലിങ്കിങ് ഓഫ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചസ് എന്ന പദ്ധതിയുടെ ഭാഗമായി 2024- 2025 സാമ്പത്തിക വർഷം തൃശൂർ ജില്ലയിൽ (തൃശൂർ ജവഹർ ബാലഭവൻ, ചാലക്കുടി എസ് എച്ച് കോളേജ് എന്നിവടങ്ങളിലായി 2 തൊഴിൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ടി, ബാങ്കിങ്ങ്, ഫൈനാൻസിങ്ങ്, ഓട്ടോമൊബൈൽ, ഹെൽത്ത്, എഡ്യൂക്കേഷൻ, ഇൻഷുറൻസ്, മാർക്കറ്റിങ്ങ് എന്നീ മേഖലകളിൽ നിന്നായി 2000 -ത്തിൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് 50 ൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു രാവിലെ 10 മണിക്ക് ഉദ്‌ഘാടനം നിർവഹിക്കും . തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസി, എംപ്ലോയ്മെന്റ് ഓഫീസർ ഷാജു ലോനപ്പൻ, കോഡിനേറ്റർ ബാലു സി ആർ, സെന്റ് ജോസഫ് കോളേജ് മീഡിയ കോർഡിനേറ്റർ ഡോ. ജോസ് കുര്യാക്കോസ്, എച്ച്.ആർ.ഡി സെൽ കോഡിനേറ്റർ നിഖില സോമൻ, എൻഎസ്എസ് കോഡിനേറ്റർ പൂജ അനിൽ ദത്ത് എന്നിവർ പങ്കെടുത്തു. FOR ONLINE REGISTRATION CLICK HERE
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com