വല്ലക്കുന്ന് സെന്റ് അൽഫോൺസാ ദൈവാലയത്തിൽ നേർച്ച ഊട്ട് തിങ്കളാഴ്‌ച രാവിലെ 7.30 മുതൽ 3 മണി വരെ – ഒരുക്കങ്ങൾ പൂർത്തിയായി

വല്ലക്കുന്ന് : അത്ഭുത പ്രവർത്തകയുമായ അൽഫോൺസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെന്റ് അൽഫോൺസാ ദൈവാലയത്തിൽ വിശുദ്ധയുടെ മരണ തിരുനാളും, നേർച്ച ഊട്ടും ജൂലൈ 28 തിങ്കളാഴ്‌ച ആചരിക്കുന്നു. തിങ്കളാഴ്‌ച രാവിലെ 7.30 മുതൽ 3 മണി വരെയാണ് നേർച്ച ഊട്ട്’

ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ഊട്ടു തിരുനാളിന്റെ ഭാഗമായുള്ള പച്ചക്കറി ഉൽപ്പന്നങ്ങൾ അരിഞ്ഞ് വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി റവ. ഫാദർ. സിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഊട്ടു തിരുനാൾ കമ്മിറ്റിയുടെ കൺവീനർമാരും ജോയിന്റ് കൺവീനർമാരും ഇടവകയിലെ മുഴുവൻ ഇടവകാംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

തിരുനാൾ ദിനമായ ജൂലൈ 28 ന് രാവിലെ 6.00 ന്, 8.00 ന്, 10.30ന്, വൈകീട്ട് 5.00 ന് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. 10.30 നുള്ള ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാനയ്ക്കു റവ. ഫാ. സിബു കളളാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കുന്നതായിരിക്കും. നവനാൾ നൊവേന, തിരുനാൾ പ്രസുദേന്തി എന്നിവ ഏറ്റുനടത്തുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് വിശുദ്ധ അൽഫോൻസാമ്മക്ക് പൂമാല ചാർത്തുവാനും കുട്ടികൾക്ക് റോസപൂവ് സമർപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. മാത്രമല്ല അൽഫോൻസാമ്മയുടെ വിശുദ്ധ തൈലവും ലഭ്യമായിരിക്കും ഏകദേശം 25,000ത്തോളം പേർ നേർച്ച ഊട്ടിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

ഊട്ടു തിരുനാളിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി വിപുലമായ കമ്മിറ്റി കഴിഞ്ഞ രണ്ടുമാസക്കാലമായി അക്ഷീണം പ്രവർത്തിച്ചു വരുന്നതായി തിരുനാൾ കമ്മിറ്റിക്ക് വേണ്ടി റവ. ഫാദർ. സിന്റോ ആലപ്പാട്ട്, കൈക്കാരന്മാരും തിരുനാൾ കമ്മിറ്റിയുടെ കൺവീനർമാരും ആയ കോക്കാട്ട് ലോനപ്പൻ ആന്റു, ബേബി അഗസ്റ്റിൻ, നെടുംപറമ്പിൽ കൊച്ചപ്പൻ ഡേവിസ്, പബ്ലിസിറ്റി കൺവീനർമാരായ കെ ജെ ജോൺസൺ കോക്കാട്ട്, മേജോ ജോൺസൺ തൊടുപറമ്പിൽ, കോക്കാട്ട് ജേക്കബ് ജോബി, നിതിൻ ലോറൻസ് തണ്ട്യേയ്ക്കൽ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page