വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷനായി ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 1, 2, തീയതികളില്‍

ഇരിങ്ങാലക്കുട : വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷനായി ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 1, 2 തീയതികളില്‍ നടക്കും. ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷം.

പതിനെട്ട് ടീമുകള്‍ അണിനിരക്കുന്ന അതിഗംഭീര ഓണക്കളി മത്സരമാണ് ആഘോഷത്തിലെ പ്രധാന ഇനം. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയില്‍ സെപ്റ്റംബര്‍ രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ടു മണി കഴിഞ്ഞാണ് മത്സരം അരങ്ങേറുക. പ്രശസ്ത ടീമുകൾ മത്സരത്തില്‍ അണിനിരക്കും.

സെപ്റ്റംബര്‍ രണ്ടിനു തന്നെ നാടന്‍പാട്ട് മത്സരം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കും. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ലബ്ബുകള്‍, കുടുംബശ്രീ സംഘങ്ങള്‍, പഞ്ചായത്തുതല സംഘങ്ങള്‍ തുടങ്ങിയവര്‍ നാടൻപാട്ട് മത്സരത്തില്‍ മാറ്റുരയ്ക്കും.

varnakuda Special Edition of ‘Madhuram Jeevanjeevitham’ Anti-Drug Onam Celebrations on September 1st and 2nd

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page