ഇരിങ്ങാലക്കുട : സ്വകാര്യ ബസിന്റെ അമിത വേഗതയും അശ്രദ്ധയും മറ്റൊരു ജീവൻ കൂടെ എടുത്തു. ഇരിഞ്ഞാലക്കുട മൂന്നുപീടിക റോഡിൽ സോൾവെന്റ്റിന് മുന്നിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ മഴുവഞ്ചേരി പറമ്പത്ത് സജീവ് (64) അന്തരിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു എം എസ് മേനോൻ ബസ് മുന്നിൽ പോവുകയായിരുന്നു സ്കൂട്ടറിലും സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് അപകടം ഉണ്ടായത്. KL 45 X 7231 സുസുകി അക്സസ്സ് സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ സജീവനെ അവിടെ കൂടിയവർ ഉടൻതന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഞായറാഴ്ച രാത്രിയോടെ സജീവൻ മരണപ്പെട്ടു. ഇരിങ്ങാലക്കുട വെറൈറ്റി ഒപ്റ്റിക്കൽ സ് ഉടമയാണ് സജീവൻ. ഭാര്യ: റേച്ചൽ (പീസ് സ്കൂൾ അധ്യാപിക) മക്കൾ കെവിൻ ഫിലിപ്പ് , കിരൺ ഫിലിപ്പ്. മരുമക്കൾ: ആൻ തോമസ്, മിൻജു
ഠാണാ ചന്തക്കുന്ന് റോഡ് പണി നടക്കുന്നതിനാൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ ബസുകൾ വഴിതിരിച്ചുവിടുന്ന എടക്കുളം മൂന്നുപീടിക റോഡ് സ്ഥിരം അപകട മേഖല ആകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ഉണ്ടായ അപകടത്തിനെത്തുടർന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനാൽ റോഡിന് കുറുകെ വൈദ്യുതി കമ്പികൾ പൊട്ടിവീണു അരമണിക്കൂറോളം ഇവിടെ ഗതാഗത തടസ്സം ഉണ്ടായി . വൈദ്യുതി വകുപ്പ് ജീവനക്കാരും ഇരിങ്ങാലക്കുട പോലീസും സംഭവ സ്ഥലത്ത് എത്തി.
ബസ് അമിതവേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന ലിമിറ്റസ്റ്റ് സ്റ്റോപ്പ് അടക്കമുള്ള ബസ്സുകൾ ഇതുവഴി അമിത വേഗതയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പലപ്പോഴും നാട്ടുകാർ ചോദ്യം ചെയ്യുമ്പോൾ ബസ് ജീവനക്കാരുമായി സംഘർഷത്തിൽ കലാശിക്കാറുണ്ട് . അപകടം നടന്നയുടൻ ബസ് ഡ്രൈവർ ഓടി രക്ഷപെട്ടു .
ഞായറാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് ഒരു ജീവൻ നഷ്ടപ്പെട്ട സാഹചര്യം ഈ മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള സ്വരച്ചേർച്ചക്ക് ആക്കം കൂട്ടും എന്നതിൽ സംശയമില്ല.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

