ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജ് പ്രധാന കവാടത്തിന് മുന്നിൽ പുതുതായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം മാർച്ച് 11 ബുധനാഴ്ച രാവിലെ 9:30ന് നടക്കും. ഐ.സി.എൽ ഫിൻകോർപ്പ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായാണ് ഈ നടപ്പാത നിർമ്മിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കോളേജ് പ്രധാന കവാടത്തിന് മുന്നിലാണ് പരിപാടി നടക്കുക.
പുതിയ നടപ്പാത കോളേജിലേക്കുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനു സഹായകരമാകും എന്ന് വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. സി. അഞ്ജന, മീഡിയ കോർഡിനേറ്റർ ഡോ. അഞ്ജു ആൻ്റണി എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

