റംസാൻ ആശംസകളുമായി ബിഷപ്പ് കാട്ടുങ്ങച്ചിറ ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട : റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമ മസ്ജിദിൽ എത്തി. ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുൽ സമദ് കെ.എസ്. ബിഷപിനെ ബൊക്കെ നൽകി സ്വീകരിച്ചു.

റംസാൻ ആശംസകളർപ്പിച്ച് ബിഷപ് മാർ പോളി കണ്ണൂക്കാടൻ ചീഫ് ഇമാം അബ്ദുൾ അസീസ് അൽ ഖാസിമിക്ക് ബൊക്കെ നൽകി. തുടർന്ന് നടന്ന യോഗത്തിൽ തിരുന്നാളുകളും പെരുന്നാളുകളും ഉൽസവങ്ങളുമെല്ലാം നടക്കുന്ന അവസരങ്ങളിൽ പരസ്പരം ഒന്നിച്ച് കൂടുന്നത് നാടിന്റെ മാനവീകതയുടെ മുഖമുദ്രയാണന്നും ഇത് ഇരിങ്ങാലക്കുടയുടെ സൗഹാർദ്ദത്തിന്റെ പ്രതീകമാണന്നും ബിഷപ് പറഞ്ഞു.

ചീഫ് ഇമാം അബ്ദുൾ അസീസ് അൽ ഖാസിമി അധ്യക്ഷത വഹിച്ചു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, രൂപത ചാൻസലർ റവ.ഡോ. കിരൺ തട്ട്ള, കത്തോലിക്ക കോൺഗ്രസ് രൂപത പി.ആർ.ഒ. ടെൽസൺ കോട്ടോളി, ബിഷപ് സെക്രട്ടറി ഫാ. ബെൽഫിൻ കോപ്പുള്ളി, സാമുഹ്യ പ്രവർത്തകൻ നിസാർ അഷറഫ്, ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുൾസമദ് കെ.എസ്.

വൈസ് പ്രസിഡന്റ് ഷെയ്ക്ക് ദാവുദ് എ.എ., ജനറൽ സെക്രട്ടറി അലി സാപ്രി പി.കെ., ട്രഷറർ ഷാഹിദ് ഘാൻ കെ.കെ., ഷിനോധ് സി.എം. എന്നിവർ സംസാരിച്ചു. ഒന്നിച്ചിരുന്നു ഇഫ്ത്താർ വിരുന്നും കഴിച്ചാണ് ബിഷപ് മടങ്ങിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page