വള്ളത്തോളിനെ അനുസ്മരിക്കുമ്പോൾ …

അനുസ്മരണം : ആധുനിക മലയാള കവിത്രയത്തിൽ ഒരാളായ വള്ളത്തോൾ നാരായണമേനോൻ്റെ 68-ാം ചരമവാർഷികം എല്ലാ മലയാളികളും ആദരപൂർവ്വം ആചരിക്കുകയാണ്. മഹാകവിയും വിവർത്തകനുമായിരുന്ന അദ്ദേഹം വാല്മീകി രാമായണം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തതുകൊണ്ട് കേരള വാല്മീകി എന്ന പേരിലും വിശേഷിപ്പിക്കപ്പെട്ടിരുന്നു.വേറേയും പല കൃതികൾ വള്ളത്തോൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തനത് കേരളീയ കലയായ കഥകളിയെ സംരക്ഷിക്കുന്നതിന്ന് വേണ്ടി ഏറെ ത്യാഗം സഹിച്ചിട്ടാണ്, മലയാളികളുടെ അഭിമാനമായ കേരള കലാമണ്ഡലം അദ്ദേഹം സ്ഥാപിച്ചത്.

ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കുകയും ചെയ്ത വള്ളത്തോൾ ഗാന്ധിജിയെക്കുറിച്ച് എഴുതിയ കൃതിയാണ്, ” എൻ്റെ ഗുരുനാഥൻ”.

ദേശീയപ്രസ്ഥാനത്തിനോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം ദേശാഭിമാന പ്രചോദിതമായി നിരവധിരചനകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല, മഹാകവി എന്ന നിലയിൽ ബ്രിട്ടീഷ് ഭരണാധികാരികൾ വാഗ്ദാനം ചെയ്ത പുരസ്കാരങ്ങൾ നിഷേധിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്.

സ്വാതന്ത്ര്യാനന്തരം രാജ്യം നൽകിയ പത്മവിഭൂഷൺ ഉൾപ്പെടെയുള്ള നിരവധി വിലപ്പെട്ട പുരസ്കാരങ്ങൾക്ക് വള്ളത്തോൾ അർഹനായിട്ടുമുണ്ട്.

1958 ൽ 80-ാം വയസ്സിൽ അന്തരിച്ച മഹാനായ കവിയുടെ, ധീര ദേശാഭിമാനിയുടെ, ഉല്പതിഷ്ണുവായ സാഹിത്യകാരൻ്റെ, സാംസ്കാരിക നായകൻ്റെ മങ്ങാത്ത സ്മരണയ്ക്കുമുമ്പിൽ കലാസദനം -സർഗ്ഗസംഗമം പ്രവർത്തകർ സാദരം പ്രണമിക്കുന്നു.

തയ്യാറാക്കിയത് : കലാസദനം -സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page