CEIR പോർട്ടൽ വഴി തൃശ്ശൂർ റൂറൽ പോലീസ് ഇതുവരെ കണ്ടെത്തി നൽകിയത് 489 മൊബൈൽ ഫോണുകൾ

ഇരിങ്ങാലക്കുട : കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം എസ്‌പി സൈബർ ഓപ്പറേഷൻസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ തൃശ്ശൂർ റൂറൽ പോലീസിന് മികച്ച നേട്ടം. CEIR (Central Equipment Identity Register) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത പരാതികളിൽ അന്വേഷണം നടത്തി നാളിതുവരെയായി നഷ്ടപ്പെട്ട 489 മൊബൈൽ ഫോണുകളാണ് തൃശ്ശൂർ റൂറൽ പോലീസ് ഉടമസ്ഥർക്ക് കണ്ടെത്തി നൽകിയത്.

ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ നഷ്ടപ്പെട്ട 52 മൊബൈലുകൾ വീണ്ടെടുത്തത്. അസം, വെസ്റ്റ് ബംഗാൾ, ഡൽഹി, യുപി, കർണാടക, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അവിടുത്തെ പോലീസിന്റെ സഹായത്തോടെയാണ് 38 ഫോണുകൾ കണ്ടെത്തിയത്.

ഈ ഫോണുകൾ കൊറിയർ മുഖേന അയച്ച് വാങ്ങുകയായിരുന്ന. ബാക്കിയുള്ളവ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നാണ് കണ്ടെത്തിയത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീണ്ടെടുത്ത ഫോണുകൾ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വെച്ചും തൃശ്ശൂർ റൂറലിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വെച്ചും ഉടമസ്ഥർക്ക് തിരികെ നൽകി

“തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.-ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ 24 ഫോണുകളും, ബാക്കിയുള്ളവ ജില്ലയിലെ വിവിധ ലോക്കൽ പോലീസ് സ്റ്റേഷനുകളും ചേർന്നാണ് വീണ്ടെടുത്തത്. നഷ്ടപ്പെട്ട ഫോണുകളെ ശാസ്ത്രീയമായ രീതിയിൽ നിരന്തരം നിരീക്ഷിക്കുകയും തൃശ്ശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നിൽ.”

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തൃശ്ശൂർ റൂറൽ പോലീസ് വിപുലമായ ബോധവൽക്കരണം നടത്തിയിരുന്നു. ഇത്തരം സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നും, പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താനാകുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ :

മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ ഐ ഡി യും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find my divice ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ ഐ ഡി ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്..

* നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പോലീസിൽ ഒരു പരാതി നേരിട്ടോ, പോൽ ആപ്പ് മുഖേന ഓൺലൈൻ ആയോ രജിസ്റ്റർ ചെയ്യുക. പരാതി രജിസ്റ്റർ ചെയ്തതിനു ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതിയുടെ receipt കയ്യിൽ കരുതുക.

* നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോൺ നമ്പറിൻെറ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ അത്യാവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും. അതിനു ശേഷമേ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യാവൂ.

* പരാതിയുടെ receipt, തിരിച്ചറിയൽ രേഖ എന്നിവ ഏതെങ്കിലും, കയ്യിൽ കരുതുക.

* ശേഷം www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക.

* ഇതിൽ മൊബൈൽ നമ്പർ, IMEI നമ്പർ, മൊബൈൽ ബ്രാൻഡിൻെറ പേര്, മോഡൽ,ഇൻവോയ്സ് എന്നിവ നൽകണം(INVOICE NOT MANDATORY)

* ഒപ്പം നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയതി, സ്ഥലം, പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകണം.

* ഫോണിൻെറ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും, ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത മൊബൈൽ നമ്പറും നൽകി ഒ ടി പി വേരിഫിക്കേഷനും നടത്തി നഷ്ടമായ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.

* ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങൾക്ക് ലഭിക്കും. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ STATUS പരിശോധിക്കാം.


മൊബൈൽ ഫോൺ ട്രേസ് ചെയ്യപ്പെടുമ്പോൾ CElR പോർട്ടലിൽ ഒ ടി പി വേരിഫിക്കേഷൻ നടത്തിയ നമ്പറിലേക്ക് ഒരു SMS അറിയിപ്പ് ലഭിക്കുന്നതാണ്. ഈ അറിയിപ്പ് ലഭിച്ചാൽ പരാതിക്കാർ പരാതി നൽകിയ പോലീസ് സ്റ്റേഷനുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്

ഇനി ഫോൺ തിരിച്ച് കിട്ടിയാൽ ചെയ്യേണ്ടത് ….

www.ceir.gov.in വെബ്സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള (Un-BlockFound Mobile) ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം, ഒ ടി പി വേരിഫൈ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി SUBMIT ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിം കാർഡ് ഇട്ട് നിങ്ങൾക്ക് ഉപയോഗിക്കാം.

ശ്രദ്ധിക്കുക….

തിരികെ ലഭിച്ച മൊബൈൽ ഫോൺ അൺബ്ലോക്ക് ചെയ്തിട്ടില്ല എങ്കിൽ പ്രസ്തുത മൊബൈൽ ഫോണിൽ സിം ഇട്ട് ഉപയോഗിക്കാൻ കഴിയുകയില്ല
മേൽ പറഞ്ഞ കാര്യങ്ങൾ sanchar saathi എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. https://sancharsaathi.gov.in

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page