ഇരിങ്ങാലക്കുട : വ്യവസായ–അക്കാദമിക സഹകരണവും വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗും (ഓട്ടോണമസ്) അദാനി സിമന്റും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവച്ചു.
അദാനി സിമന്റ് ‘ഫ്യൂച്ചർX’ (FutureX) പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സാങ്കേതിക പിന്തുണ, പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പ് അവസരങ്ങൾ, വ്യവസായ വിദഗ്ധരുമായുള്ള സംവാദം, ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി.എം.ഐയും അദാനി സിമന്റിന് വേണ്ടി കമ്പനി പ്രതിനിധികളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിജോ എം.ടി, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. വിശ്വനാഥ് കൈമൾ, മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ബാലകൃഷ്ണൻ സി.ആർ, റോജിൻ മാത്യൂസ് എന്നിവർ സന്നിഹിതരായിരുന്നു.
ഈ ധാരണാപത്രത്തിലൂടെ വിദ്യാർത്ഥികൾക്ക് വ്യവസായ മേഖലയിലെ നവീന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും തൊഴിൽപരമായ കഴിവുകളും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അക്കാദമിക-വ്യവസായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




