ഗ്രാമികയിൽ വിക്ടോറിയ ചലച്ചിത്ര പ്രദർശനവും സംവാദവും നടന്നു

കുഴിക്കാട്ടുശ്ശേരി : ഗ്രാമിക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശിവരഞ്ജിനി സംവിധാനം ചെയ്ത് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മലയാള ചലച്ചിത്രം വിക്ടോറിയ പ്രദർശിപ്പിച്ചു. നവാഗത വനിത സംവിധായകർക്കുള്ള കെ എസ് എഫ് ഡി സി യുടെ സാമ്പത്തിക സഹായത്തിൽ കഴിഞ്ഞ വർഷം നിർമ്മിച്ച ചലച്ചിത്രമാണിത്.



കേരള രാജ്യാന്തര ചലച്ചിത്രോത്സവം, ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രോത്സവം, അഡ്‌ലൈഡ് ചലച്ചിത്രോത്സവം തുടങ്ങി നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രം, മികച്ച നവാഗത സംവിധായിക, മികച്ച നടി (മീനാക്ഷി ജയൻ) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത സിനിമ, ഈ വർഷത്തെ മോഹൻ രാഘവൻ ചലച്ചിത്ര പുരസ്കാരത്തിനും അർഹമായിട്ടുണ്ട്.



പ്രദർശനത്തിനു ശേഷം സംവിധായികയുമായി നടന്ന സംവാദത്തിൽ കെ.വി.ശ്യാം അധ്യക്ഷനായി. ഫിലിം സൊസൈറ്റി പ്രസിഡൻ്റ് യു.എസ്. അജയകുമാർ, സെക്രട്ടറി വി. പി.ഗൗതം, മാർട്ടിൻ മേനാച്ചേരി, വിത്സൻ ആൻ്റണി, കെ.വി.ഹനീഫ, കെ.എസ്.റാഫി, കരീം കെ.പുറം, എം.എ. ബാബു, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page