പി. കേശവദേവ് അനുസ്‌മരണവും കാവ്യ വിചാരവും ജൂലായ് 12 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ദ്വൈവാര സാഹിത്യസദസ്സിൻ്റെ തുടർച്ചയായി ജൂലായ് 12 ഞായർ രാവിലെ 9.30 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ വെച്ച് പി. കേശവദേവ് അനുസ്‌മരണവും കാവ്യ വിചാരവും സംഘടിപ്പിക്കുന്നു.



കേശവദേവ് അനുസ്‌മരണം പ്രമുഖ സാംസ്‌കാരികപ്രവർത്തകൻ പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കവിത വിചാരത്തിന് നേതൃത്വം വഹിക്കുന്നത് രാധാകൃഷ്ണൻ വെട്ടത്ത്, ഇരിങ്ങാലക്കുട ബാബുരാജ് എന്നിവരാണ്. ” മലയാള കവിത…… ഇന്നലെ, ഇന്ന് ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് 2 കവിതകളുടെ ചർച്ചകൾനടക്കുക.



പ്രമുഖ സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സർഗ്ഗസംഗമം കമ്മിറ്റി പ്രസിഡണ്ട് കാട്ടൂർ രാമചന്ദ്രൻ, സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം, കാട്ടൂർ കലാസദനം പ്രസിഡണ്ട് വി. ആർ. ലിഷോയ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page