‘വോയേജ് 2026’ സ്വാഗത സെമിനാർ നടത്തി

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിങ്ങ് സെല്ലിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒന്നാം വർഷവിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി വി.എച്ച്.എസ് യിലെ എൻ എസ് ക്യു എഫ് കോഴ്സുകളെ പരിചയപ്പെടുത്തുന്ന സ്വാഗത സെമിനാർ “വോയേജ് 2026 ” എന്ന പരിപാടി നടത്തി.

വാർഡ് കൗൺസിലർ ശ്രീമതി ഡെലി സിജു യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച സെമിനാർ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ എം പി ജാക്സൺ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സൂരജ് ശങ്കർ എൻ ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു വി.വി നന്ദിയും രേഖപ്പെടുത്തി.

NSQF കോഴ്സുകളായ വെബ് ഡെവലപ്പറിനെ കുറിച്ച് നിസ കെ എസ് , ഡയറി ഫാർമർ കോഴ്സിനെ കുറിച്ച ഡോ. അനീർ ഹുസൈൻ എന്നിവർ ക്ലാസ്സ് നൽകി.

മാതാപിതാക്കൾക്കായി സ്‌കൂൾ സോഷ്യോ കൗൺസലർ ശ്രുതിയുടെ നേതൃത്വത്തിൽ പോസറ്റീവ് പാരൻ്റിംഗ് എന്ന വിഷയത്തിൽ ക്ലാസ്സ് നൽകുകയുണ്ടായി. കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിനെ കുറിച്ച് കരിയർ മാസ്റ്റർ സുരേഖ എം.വി, എൻ എസ് എസ് പ്രവർത്തനങ്ങളെ കുറിച്ച് മുൻ പ്രോഗ്രാം ഓഫീസർ ലസീദ എം. എ , വൊളൻ്റിയർ ലീഡർ കുമാരി ശ്രീനന്ദ കെ രാജു എന്നിവർ സംസാരിച്ചു.

പി ടി എ പ്രസിഡൻ്റ് ശ്രീ ഭക്തവത്സലൻ വി,ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മുരളി എം. കെ, പ്രാധാന അധ്യാപിക വിജി വി.വി, അദ്ധ്യാപകരായ സനൂജ .എ, ഡോ. സുവർണ്ണ സുരേഷ്,റോസ്‌മിൻ ജെ മഞ്ഞളി, സബീന വി.ഐ, അനു മെറിൻ തോംസൺ, ജെയിംസ് കെ ജെ , ജയൻ കെ , സജീവ് ബി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page