ഇരിങ്ങാലക്കുട : ജൂലൈ 9: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ SPIC MACAY ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഖവ്വാൽ ഉസ്താദ് ഇനായത്ത് അലി ഖാൻ ബന്ദനവാസിയും ബന്ദനവാസി ബ്രദേഴ്സും നയിച്ച സൂഫി ഖവ്വാലി സംഘടിപ്പിച്ചു.
2017 മുതൽ ക്രൈസ്റ്റ് കോളേജിലെ SPIC MACAY ചാപ്റ്റർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാസ്ത്രീയ-നാടൻ കലാരൂപങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. SPIC MACAY ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ജിൻസി എസ്. ആർ. സ്വാഗതവും വിദ്യാർത്ഥി കോ-ഓർഡിനേറ്റർ വൃന്ദ വാര്യർ നന്ദിയും രേഖപ്പെടുത്തി. ഫാക്കൽറ്റി കോ-ഓർഡിനേറ്റർമാരായ റിയ മേരി കുര്യാക്കോസ്, സിന്റോ കോങ്കോത്ത് എന്നിവരും മറ്റു അധ്യാപകരും നൂറുകണക്കിന് വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
സൂഫി പാരമ്പര്യത്തിൽ വേരൂന്നിയ ഖവ്വാലിയുടെ ആത്മീയവും സംഗീതാത്മകവുമായ പാരമ്പര്യം കലാകാരന്മാർ ആലാപനത്തിലൂടെയും വിശദീകരണങ്ങളിലൂടെയും സദസിന് പരിചയപ്പെടുത്തി. സ്നേഹം, സമാധാനം, സാഹോദര്യം, മാനവിക ഐക്യം എന്നീ സർവലൗകിക സന്ദേശങ്ങൾ പകർന്ന പരിപാടി പങ്കെടുത്തവർക്ക് ശ്രദ്ധേയവും ഹൃദ്യവുമായ സാംസ്കാരിക അനുഭവമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



