പി.ആർ ബാലൻ മാസ്റ്റർ അനുസ്മരണം

ഇരിങ്ങാലക്കുട : ഏരിയ സെക്രട്ടറിയായിരുന്ന പി ആർ ബാലൻ മാസ്റ്ററെ സി.പി.ഐ{എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുുസ്മരിച്ചു. എസ്.എൻ ക്ലബ്ബ് ഹാളിൽ അനുസ്മരണ സമ്മേളനം എസ്.എഫ്.ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ഡോ. നിധിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലക്കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷയായി.

ജില്ല കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. അശോകൻ ചരുവിൽ, ടി ജി ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. വിഎ മനോജ് കുമാർ സ്വാഗതവും ആർ എൽ ശ്രീലാൽ നന്ദിയും പറഞ്ഞു.

You cannot copy content of this page