കാട്ടൂർ : കലാസദനം_സർഗ്ഗ സംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ” ദ്വൈവാര സാംസ്കാരിക സംഗമ “ത്തിൻ്റെ തുടർച്ചയായി ജോസ് ചിറമ്മൽ അനുസ്മരണവും നോവൽ ചർച്ചയും സംഘടിപ്പിക്കുകയാണ്. സെപ്തംബർ 20 ഞായർ രാവിലെ 9.30 മുതൽ കാട്ടൂർ ടി.കെ. ബാലൻ ഹാളിലാണ് സംഗമം സംഘടിപ്പിക്കുന്നത്.
ജോസ് ചിറമ്മൽ എന്ന പ്രശസ്തനായ നാടക പ്രവർത്തകനെ കലാലോകത്തിന് പരിചയപ്പെടുത്തണമെന്ന് തോന്നുന്നില്ല. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി കലാരംഗത്തേക്ക് കടന്ന് വന്ന ജോസ് ചിറമ്മൽ എന്ന നാടക പ്രതിഭ വിടപറഞ്ഞിട്ട് 20 വർഷം തികയുകയാണ്. നിരവധി നാടക കലാകാരന്മാരെ വാർത്തെടുത്ത ശില്പിയാണ് 2006 സെപ്തംബർ 17 ന് അകാലത്തിൽ നാടകത്തോടും കലാലോകത്തോടും യാത്രപറഞ്ഞത്.
1983 ൽ ആണ് കാട്ടൂർ മനപ്പടിയിൽ ജോസ് ചിറമ്മലിൻ്റെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ടുനിന്ന നാടകപണിപ്പുര പ്രവർത്തിച്ചത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള നാടക പ്രേമികളെ ആകർഷിച്ച ഒന്നായിരുന്നു, കാട്ടൂർ മനപ്പടിയിൽ കുറെ കലാസ്നേഹികളുടെ ഉത്സാഹത്തിൽ വിജയകരമായി, ആവേശകരമായി സംഘടിപ്പിച്ച ശില്പശാല. അന്നത്തെ സംഘാടനത്തിൽ മുഖ്യ പങ്ക് വഹിച്ച എ .ഡി . സഹദേവനും വർഷങ്ങൾക്ക് മുമ്പ് ഓർമ്മയായി. ശില്പശാലയിലൂടെ ചിറമ്മൽ ചിട്ടപ്പെടുത്തിയ “സൂര്യ വേട്ട ” എന്ന നാടകവും വളരെ പ്രസിദ്ധമാണ്.
അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മനപ്പടിയിലെ “അനാമിക ” എന്ന ക്ലബ്ബിൻ്റെ പ്രധാന സംഘാടകരിൽ ഒരാളും സാംസ്കാരിക പ്രവർത്തകനുമായ പി.കെ. ജോർജ്ജാണ്.
അനുസ്മരണത്തിന്‌ശേഷം സർഗ്ഗസംഗമം പ്രവർത്തകനും സാഹിത്യകാരനുമായ കൃഷ്ണകുമാർ മാപ്രാണത്തിൻ്റെ “രണ്ടാം വരവ് ” എന്ന നോവലിൻ്റെ ചർച്ചയും നടക്കുന്നു. സാഹിത്യകാരനായ പി.എസ്സ്. മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു) ചർച്ച ഉദ്ഘടനം ചെയ്യുമെന്ന് കാട്ടൂർ രാമചന്ദ്രൻ (പ്രസിഡണ്ട്, സർഗ്ഗസംഗമം ), പി. എസ്സ്. മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു) സെക്രട്ടറി, വി. ആർ. ലിഷോയ് (പ്രസിഡണ്ട്, കാട്ടൂർ കലാസദനം ) എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


