അക്ഷരാംബരി 2026: ഇരിങ്ങാലക്കുടയിൽ ജൂലൈ 5 ന് ഏകദിന സാംസ്കാരികോത്സവവുമായി സംസ്കാര സാഹിതി

ഇരിങ്ങാലക്കുട : കലയുടെയും സാഹിത്യത്തിന്റെയും യുവത്വത്തിന്റെയും സമ്മേളനമായി സംസ്കാരസാഹിതിയുടെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് ഇരിങ്ങാലക്കുട ടൗൺഹാളിൽ അക്ഷരാംബരി 2026 എന്ന പേരിൽ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് കവിയരങ്ങോടെ തുടങ്ങുന്ന കലാസാഹിത്യോത്സവം വൈകിട്ട് 8 മണിക്ക് ഗാനമേളയോടെ സമാപിക്കും.



കവിയരങ്ങ്, പ്രാദേശിക എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം, രചനാതന്ത്രങ്ങളെ സംബന്ധിച്ച് എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പുസ്തക പ്രകാശനം, നൃത്ത-സംഗീത ആവിഷ്കാരങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ സിനിമാറ്റിക് ഡാൻസ് മത്സരം, സാഹിത്യ/ചിത്രരചനാ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള പൊതുസമ്മേളനം എന്നിവയെല്ലാം ഉൾപ്പെടുന്ന പരിപാടിയായിരിക്കും അക്ഷരാംബരി എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസ്കാരസാഹിതി പ്രതിനിധികൾ അറിയിച്ചു.



നിയോജകമണ്ഡലം പ്രസിഡൻറ് അരുൺ ഗാന്ധിഗ്രാം, മണ്ഡലം പ്രസിഡൻറ് ജോൺ നിതിൻ തോമസ്, ഭാരവാഹികളായ ഭരതൻ പൊന്തേംകണ്ടത്ത്, ടി ജി പ്രസന്നൻ, ജോസഫ് പള്ളിപ്പാട്ട്, എം.ജെ.ടോം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page