ഇരിങ്ങാലക്കുട : ആളൂരിൽ പോലിസ് ജീപ്പിടിച്ച് വിദ്യാർത്ഥി ജൂവിൻ മരിക്കുകയും മറ്റൊരു വിദ്യാർത്ഥിയായ അനന്തുവിന് ഗുരുതരമായ പരിക്കേറ്റതിൽ കുറ്റക്കാരായവരെ നിയമ നടപടികൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും അവരുടെ കുടുംബാഗങ്ങൾക്ക് സർക്കാറിൽ നിന്നും സാമ്പത്തിക സഹായം ഉടനടി നൽകാനും സർക്കാർ അടിയന്തിരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ആളൂർ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 ന് വൈകിട്ട് 5 മണിക്ക് ആളൂർ സെൻ്ററിൽ ജനകിയ പ്രതിക്ഷേധം സംഘടിപ്പിക്കുന്നു.
പ്രതിക്ഷേധ സമരം സംസ്ഥാന കൗൺസിൽ അംഗം ടി.കെ സുധിഷ് ഉദ്ഘാടനം ചെയ്യും. ബിനോയ്ഷമീർ, എം ബി ലത്തീഫ്, ടി സി അർജ്ജുനൻ എന്നിവർ പങ്കെടുക്കും എന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിപിഐ ആളൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ اകെ.സദാനന്ദൻ, കെ.സി.ഹരിദാസ്, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





