ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം – ‘നൂപുര 2026’ ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് വിജയരാഘവപുരം സ്കൂളിലെ കോമേഴ്സ് അദ്ധ്യാപകനും നാടൻ പാട്ട് കലാകാരനുമായ വിജീഷ് ലാൽ മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ സ്വാഗതവും, ഗവ. ഗേൾസ് സ്കൂൾ പി. ടി. എ. പ്രസിഡൻ്റ് ഷൈൻ എ. വി., വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഹേന കെ. ആർ., എന്നിവർ ആശംസയും ഹൈസ്കൂൾ പ്രധാന അധ്യാപിക സുഷ കെ. എസ്. നന്ദിയും പറഞ്ഞു.
കലോത്സവ കൺവീനർമാരായ ഡോ. സ്മിത എസ്, ലിയ സി.ജെ (എച്ച്.എസ്.എസ്.), വിദ്യ കെ. വി (എച്ച.എസ്.), സിമി സേവ്യർ (വി.എച്ച്.എസ്. ഇ.) എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളുടെ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


