ഇരിങ്ങാലക്കുട : ഡൽഹിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെൻ്റർ തിയറ്റർ ഫെസ്റ്റിവൽ 2026ൽ നിറഞ്ഞ സദസ്സിനു മുമ്പിൽ ചിലപ്പതികാരം കൂടിയാട്ടം അരങ്ങേറി. ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ത്രിപുടി ആർട്ട് സെൻ്റർ നിർമ്മാണവും പ്രശസ്ത കൂടിയാട്ട കലാകാരൻ സൂരജ് നമ്പ്യാർ സംവിധാനവും നിർവഹിച്ച ചിലപ്പതികാരത്തിൻ്റെ ആറാമത്തെ അരങ്ങാണ് ഡൽഹിയിൽ അവതരിപ്പിച്ചത്.
കോവലനായി സൂരജ് നമ്പ്യാരും കണ്ണകിയായി കപില വേണുവും തട്ടാനായി ശങ്കർ വെങ്കടേശ്വരനും ഭടൻ, ദൂതൻ എന്നീ വേഷങ്ങൾ തരുൺ ഭരതും അവിസ്മരണീയമാക്കി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ് എന്നിവർ മിഴാവിലും കലാനിലയം ഉണ്ണിക്കൃഷ്ണൻ ഇടയ്ക്കയിലും സരിത കൃഷ്ണകുമാർ താളത്തിലും പശ്ചാത്തലമേളമൊരുക്കി. കലാമണ്ഡലം വൈശാഖ് ചുട്ടിയും കാർത്തിക് ദീപ സംവിധാനവും നിർവഹിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന അഭിവ്യക്തി ഫെസ്റ്റിവലിലാണ് ഈ കൂടിയാട്ടത്തിൻ്റെ ആദ്യ അവതരണം. യു. എൻ. എം. ഫൗണ്ടേഷനാണ് പ്രൊഡക്ഷൻ്റെ മുഴുവൻ ചിലവും വഹിച്ചിരിക്കുന്നത്. ചിലപ്പതികാരത്തിൻ്റെ അടുത്ത അവതരണം ഡിസംബറിൽ ചെന്നൈയിൽ ആയിരിക്കുമെന്ന് ത്രിപുടിയുടെ സയറക്ടറും പ്രോഗ്രാം പ്രൊഡ്യൂസറുമായ അശ്വതി സരോജിനി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



