കൊല്ലങ്കോട് : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, കോളേജിലെ ഒന്നാം വർഷ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെയും കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്നേഹതീരം’ പഞ്ചദിന സഹവാസ ക്യാമ്പിന് സമാപനമായി.
അഞ്ച് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സാമൂഹിക പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ എം. എസ്. ഡബ്ല്യൂ. വിദ്യാർത്ഥിനികൾ പൂളക്കാട് ഗ്രാമം സന്ദർശിച്ചു , ഗ്രാമീണ സമൂഹവുമായി നേരിട്ട് ഇടപഴകുകയും അവരുടെ ജീവിത സാഹചര്യങ്ങൾ, ആവശ്യങ്ങൾ, പ്രശ്നങ്ങൾ എന്നിവ അടുത്തറിയുകയും ചെയ്തു. വിവിധ സാമൂഹിക പഠന പ്രവർത്തനങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
സമാപന ചടങ്ങിൽ ആശ്രയം എൻ.ജി.ഒ പ്രവർത്തകർ, സെന്റ് ജോസഫ്സ് കോളേജ് അധ്യാപകർ, സാമൂഹിക പ്രവർത്തന വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു. ഗ്രാമീണ സമൂഹത്തെ അടുത്തറിയുന്നതിനും സാമൂഹിക പ്രവർത്തനത്തിന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കുന്നതിനും ക്യാമ്പ് വിദ്യാർത്ഥികൾക്ക് സഹായകമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



