ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൃഷ്ടി ഇന്നൊവേറ്റീവ് എജ്യുക്കേഷണൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കമായി.
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി മിസ് അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ച ശിൽപശാല, സ്വാശ്രയ കോളജ് കോ-ഓർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 27 മുതൽ 31 വരെ നടക്കുന്ന ശിൽപശാലയിലൂടെ വിദ്യാർഥികൾക്ക് റോബോട്ടിക്സ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം ലഭിക്കും.
സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയിൽ റോബോട്ടിക്സിനും സ്വയം പ്രവർത്തന സംവിധാനങ്ങൾക്കുമുള്ള പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. വിദ്യാർഥികളിൽ നൂതന ആശയങ്ങൾ, സാങ്കേതിക പരിജ്ഞാനം, പ്രായോഗിക നൈപുണ്യങ്ങൾ എന്നിവ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അവർ ഓർമിപ്പിച്ചു
സൃഷ്ടി ഇന്നൊവേറ്റീവ് എജ്യുക്കേഷണൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ശിൽപശാലയ്ക്ക് ഏരിയ മാനേജർ അഖിൽ പി. കുമാർ, റോബോട്ടിക്സ് ടീം ലീഡ് വിനായക്, റോബോട്ടിക്സ് പരിശീലകരും വികസകരുമായ മുഹമ്മദ് നിഹാൽ ടി.വി., ആകാശ് അനിൽ എന്നിവർ നേതൃത്വം നൽകും. റോബോട്ടിക്സ് രംഗത്തെ സാങ്കേതിക അറിവും പ്രായോഗിക പരിചയവും വിദ്യാർഥികൾക്ക് പകർന്നുനൽകുകയാണ് ശിൽപശാലയുടെ ലക്ഷ്യം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


