ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ചെയർമാൻ ടി എ നായർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, മേനോൻ ഗിരിജ, മലയാളവിഭാഗം മേധാവി ബിന്ദുമതി, പി ടി എ പ്രസിഡന്റ്‌ കെ ജി രാമനാഥ് എന്നിവർ പങ്കെടുത്തു.

തെയ്യം, കളരിപ്പയറ്റ്, തിരുവാതിരകളി, ഗോത്രനൃത്തം, സംഘനൃത്തം, കേരളീയ ചരിത്രവും സംസ്കാരവും വിഷയമാക്കിയ ടാബ്ലോ, വഞ്ചിപ്പാട്ട്, കർഷകനൃത്തം തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാംക്ലാസ്സിലെ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്. അധ്യാപകരായ ദിവ്യ സുജേഷ്, അനിത മേനോൻ , രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page