ജപ്പാനീസ് ചിത്രം ” ഷീപ്പ് ഇൻ ദി ബോക്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 79 – മത് കാൻ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിച്ച 2026 ലെ ജപ്പാനീസ് ചിത്രം ” ഷീപ്പ് ഇൻ ദി ബോക്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 6 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. അപകടത്തിൽ മകനെ നഷ്ടപ്പെട്ട ദമ്പതികളുടെ ജീവിതത്തിലേക്ക് മരിച്ച് പോയ മകൻ്റെ അതേ രൂപവും ശബ്ദവുമുള്ള അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ട് കടന്നു വരുന്നതാണ് 126 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം.

2018 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ” ഷോപ്പ്ലിഫ്റ്റേഴ്സ് ” സംവിധാനം ചെയ്ത ഹിരോകാസു കൊറീഡ നിർമ്മിച്ച ചിത്രം സിഡ്‌നി ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page