ക്ലാസ് മുറികളിൽ പഠിച്ച ഡിസൈനിംഗ് പാഠങ്ങൾക്ക് റാമ്പിൽ ജീവൻ നൽകി വിഎച്ച്എസ്ഇ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ക്ലാസ് മുറികളിൽ പഠിച്ച ഡിസൈനിംഗ് പാഠങ്ങൾക്ക് റാമ്പിൽ ജീവൻ നൽകി വിഎച്ച്എസ്ഇ ഫാഷൻ ഡിസൈനിങ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾ. പരമ്പരാഗത ശൈലികളും ആധുനിക ഫാഷൻ ട്രെൻഡുകളും സമന്വയിപ്പിച്ച് വിദ്യാർത്ഥിനികൾ സ്വയം തുന്നിയെടുത്ത വസ്ത്രങ്ങളാണ് ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റിവൽ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ റാമ്പിൽ മാറ്റുരച്ചത്.

പുതിയ കാലഘട്ടത്തിനനുസരിച്ച് നൂതന ആശയങ്ങളെ പരമ്പരാഗത തനിമയോടെ കോർത്തിണക്കി, കൈവിരലുകളുടെ നിപുണതയും ഭാവനയുടെ അനന്തസാധ്യതകളുമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പല വിധത്തിലുള്ള വർണാഭമായ വസ്ത്രങ്ങളോട് കൂടിയ ഫാഷൻ ഷോയിൽ ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെയും തൃശൂർ വൈലോപ്പിള്ളി ശ്രീധരമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എടിഎം എഫ് കോഴ്സിലെ വിദ്യാർത്ഥികൾ ആണ് ഫാഷൻ ഷോയ്ക്ക് നേതൃത്വം നൽകിയത്.

പുതിയ കാലഘട്ടത്തിനനുസരിച്ച് നൂതന ആശയങ്ങളെ പരമ്പരാഗത തനിമയോടെ കോർത്തിണക്കി, കൈവിരലുകളുടെ നിപുണതയും ഭാവനയുടെ അനന്തസാധ്യതകളുമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പല വിധത്തിലുള്ള വർണാഭമായ വസ്ത്രങ്ങളോട് കൂടിയ ഫാഷൻ ഷോ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റിവളിൽ തൃശൂർ, ഇടുക്കി ജില്ലകളിലെ വിദ്യാർഥികൾ ഒരുക്കിയ അമ്പതോളം സ്റ്റാളുകളിൽ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page