ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് നാല് വരിപാതയിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് സിപിഐ എം ഇരിങ്ങാലകുട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കെ എസ് ടി പി യുടെ അഭിപ്രായം അവഗണിച്ച് പ്രവൃത്തി നിർത്തിവെയ്ക്കുവാൻ സ്ഥലം എം എൽ എ യുടെ നേതൃത്വത്തിലെടുത്ത തീരുമാനം പൊതുജനങ്ങളോടും വികസനത്തോടുമുള്ള വെല്ലുവിളിയാണ് എന്ന് സി പി എം ഏരിയ സെക്രട്ടറിവി എ മനോജ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
മുൻ മന്ത്രി ഡോ. ആർ ബിന്ദു ഇച്ഛാശക്തിയോടെ ഇടപെട്ടതിനെ തുടർന്നാണ് ഠാണ – ചന്തക്കുന്ന് റോഡ് വികസനം യാഥാർത്ഥ്യമായത്. റോഡ് വികസനത്തിനാവശ്യമായ ഭൂമി പൊന്നും വിലക്കെടുത്തതാണ്. വിദഗ്ദ്ധ ഏജൻസികളുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ പൊതു സമൂഹത്തിൽ പല തവണ ചർച്ച ചെയ്ത് നിർമ്മിച്ച റോഡിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് നിക്ഷിപ്ത താല്പര്യക്കാരെ കൂടെ കൂട്ടി എം എൽ എ രംഗത്തെത്തിയിരിക്കുന്നത്.
പത്ത് വർഷം മുമ്പ് ഇതേ എം എൽ എ ഈ റോഡിൻ്റെ വീതി കുറയ്ക്കുന്നതിന് ബോധപൂർവ്വം ഇടപെട്ടതും മറക്കാറായിട്ടില്ല. ഭരണം മാറിയ സാഹചര്യത്തിൽ സമാന പ്രവൃത്തി തുടരുകയാണ്. അപകടരഹിതമായ യാത്രയ്ക്ക് വിദഗ്ദ്ധർ തയ്യാറാക്കിയ പ്രകാരം ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന് സി പി എം ആവശ്യപ്പെടുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

